സംസ്ഥാനത്ത് ട്രഷറി സംവിധാനം കൂടുതല്‍ ആധുനീകരിക്കും; മന്ത്രി കെ. എന്‍. ബാലഗോപാല്‍

SD

കൊല്ലം; സംസ്ഥാനത്ത്  ട്രഷറി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആധുനീകരണം വിപുലീകരിക്കും എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ശാസ്താംകോട്ടയിലെ പുതിയ സബ്ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം ഇടപാടുകള്‍ വേഗത്തിലാക്കി പുതിയ തലമുറ ബാങ്കുകളോട് കിടപിടിക്കത്തക്ക രീതിയിലേക്ക് പരിഷ്‌കരണം നടത്തുകയാണ്. ട്രഷറി അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനായി മറ്റേത് അക്കൗണ്ടിലേക്കും പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തുമെന്നും  അദ്ദേഹം വ്യക്തമാക്കി.