രാജ്യം മുഴുവൻ വൈദ്യുതി നിരക്ക് ഏകീകരിക്കാൻ ഉള്ള കരട് പദ്ധതി കേന്ദ്ര ഊർജമന്ത്രാലയം തയ്യാറാക്കി

electricity

കൊച്ചി: ഒരു രാജ്യം,ഒരു ഗ്രിഡ്,ഒരേ ഫ്രീക്വെൻസിക്ക് ശേഷം ഒരേ വൈദ്യുതിവിലയിലേക്ക് മാറാൻ രാജ്യം ഒരുങ്ങുന്നു. രാജ്യം മുഴുവൻ വൈദ്യുതി നിരക്ക് ഏകീകരിക്കാൻ ഉള്ള കരട് പദ്ധതി കേന്ദ്ര ഊർജമന്ത്രാലയം തയ്യാറാക്കി. ഇതിൽ അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പദ്ധതിരേഖ നൽകി. രാജ്യത്തെ അഞ്ചു ഗ്രിഡുകളെ  സംയോജിപ്പിച്ച് നാഷണൽ ഗ്രിഡ് ആയി കമ്മീഷൻ ചെയ്തത് 2013 -ലാണ്.

ഇതിന് സമാനമായ രീതിയിലാണ് ഒരേ വിലയിലേക്ക് രാജ്യത്തെ വൈദ്യുതി നിരക്ക് എത്തിക്കുന്നത്. നിലവിൽ ഓരോ സംസ്ഥാനത്തും വൈദ്യുതി വില തീരുമാനിക്കുന്നത് വൈദ്യുതി ഉത്പാദക  കമ്പനികളിൽ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെയും അതാത് സംസ്ഥാനങ്ങൾ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെയും ചിലവ് കണക്കാക്കിയാണ്.