സംസ്ഥാനത്ത് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ

e
 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 10,691 രോ​ഗി​ക​ളി​ല്‍ 8969 പേ​ര്‍ വാ​ക്‌​സി​നേ​ഷ​ന് അ​ര്‍​ഹ​രാ​യി​രു​ന്നു. ഇ​വ​രി​ല്‍ 2982 പേ​ര്‍ ഒ​രു ഡോ​സ് വാ​ക്‌​സി​നും 3321 പേ​ര്‍ ര​ണ്ടു ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ 2666 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ല​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 93.3 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​നും (2,49,39,899), 43.7 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും (1,16,74,552) ന​ല്‍​കി. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍/ ദ​ശ​ല​ക്ഷം ഉ​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ് (10,25,630)· 45 വ​യ​സി​ല്‍ കൂ​ടു​ത​ല്‍ പ്രാ​യ​മു​ള്ള 97 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്ക് ഒ​റ്റ ഡോ​സും 62 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സും വാ​ക്‌​സി​നേ​ഷ​ന്‍ സം​സ്ഥാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.