സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഇന്നും തുടരും

tr

തിരുവനന്തപുരം : സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ  ഇന്നും തുടരും.മെഡിക്കൽ സ്റ്റോറും പാൽ, പച്ചക്കറി തുടങ്ങിയ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമെ തുറന്ന് പ്രവർത്തിക്കുകയുള്ളൂ. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമെ അനുവദിക്കൂ, തട്ടുകട, ചായക്കട എന്നിവ പ്രവർത്തിക്കാൻ അനുവദിക്കില്ല. ലോക്ക്ഡൗൺ  നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

അതേസമയം ഇന്ന് അനാവശ്യമായി യാത്രകൾ ചെയ്യരുത്. അവശ്യസാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്നും ഒരാൾക്ക് പുറത്ത് പോകാം. പൊതുഗതാഗതം ഉണ്ടാകില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ച മറ്റു വിഭാഗത്തിൽ പെട്ടവർക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.