ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

baby in autorickshaw

പാലക്കാട്: പാലക്കാട് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ഇന്നു രാവിലെ യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ഓട്ടോയില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അതേസമയം, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായാണ് വിവരം. ഫെബ്രുവരി 28-ാം തീയതിയായിരുന്നു പ്രീതയ്ക്ക് ഡെലിവെറി ഡേറ്റ് നല്‍കിയിരുന്നത്.