ചിറയിൻകീഴിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

dead

തിരുവനന്തപുരം: ചിറയിൻകീഴ് മുടപുരം തെങ്ങുംവിലയിൽ വയലിന്  സമീപം യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശരീരത്തിൽ വെട്ട്  ഏറ്റതിന്റെയും മർദ്ദനത്തിന്റെയും പാടുകളുണ്ട്. ചിറയിൻകീഴ് സ്വദേശി അജിത് (25) ആണ്  കൊല്ലപ്പെട്ടത്.

ആറ്റിങ്ങലിലും ചിറയൻകീഴിലുമായി രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊലപാതകത്തിന് പിന്നിൽ ഗുണ്ടകൾ ആണോ  എന്നും സംശയമുണ്ട്. പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു.