യുവതിയെ വീട്ടിനുള്ളില്‍ തീപ്പൊളളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

kozhikode hasna

കോഴിക്കോട്: കോഴിക്കോട് യുവതിയെ വീട്ടിനുള്ളില്‍ തീപ്പൊളളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം കോട്ടവളപ്പില്‍ ഷംസീറിന്റെ ഭാര്യ ഹസ്‌ന (34) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് ഭര്‍ത്താവും മക്കളും വീട്ടിലില്ലായിരുന്നു. പുറത്തുപോയ ഭര്‍ത്താവ് തിരിച്ചെത്തി വിളിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ഹസ്‌നയുടെ മൃതദേഹം കണ്ടത്. വടകര സ്വദേശിയായ ഷംസീറും തലശ്ശേരി സ്വദേശിനിയായ ഹസ്‌നയും ഏഴ് വര്‍ഷമായി തിക്കോടിയിലാണ് താമസം. മക്കള്‍ : ഹനാന്‍, ഫാത്തിമ .