×

രാഹുലിന്റെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്; നാളെ ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച്‌

google news
Sh
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ നാളെ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച്‌ നടത്തും. നാളെ രാത്രി എട്ടു മണിക്ക് സമര ജ്വാല എന്ന പേരില്‍ ക്ലിഫ് ഹൗസ് മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വര്‍ക്കി അറിയിച്ചു.
രാഹുലിന്റെ മെഡിക്കല്‍ രേഖ അട്ടിമറിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അബിൻ വര്‍ക്കി ആവശ്യപ്പെട്ടു.
     
രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ചികിത്സ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രസ്താവനക്കെതിരെ നിയമനടിപടി സ്വീകരിക്കുമെന്ന് അബിൻ വര്‍ക്കി പറഞ്ഞു. ആരോഗ്യ റിപ്പോര്‍ട്ടിനെ അട്ടിമറിക്കാൻ ആരെങ്കിലും ശ്രമിച്ചെങ്കില്‍ അന്വേഷണം വേണം. എംവി ഗോവിന്ദനെതിരെ വക്കീല്‍ നോട്ടീസ് അയക്കും. നഷ്ടപരിഹാരവും ആവശ്യപ്പെടും. ക്രിമിനല്‍ നടപടികള്‍ കൂടി സ്വീകരിക്കേണ്ട പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും അബിൻ കൂട്ടിട്ടേര്‍ത്തു.
   
അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ജില്ലാതല പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. ജനുവരി 12ന് കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും. 
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു