വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 3,99,634 പേര്‍

covid kozhikode

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 3,99,634 പേരാണ്. ഇവരില്‍ 3,74,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,812 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2079 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,197 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1112, കൊല്ലം 895, പത്തനംതിട്ട 509, ആലപ്പുഴ 639, കോട്ടയം 525, ഇടുക്കി 189, എറണാകുളം 1112, തൃശൂര്‍ 1432, പാലക്കാട് 968, മലപ്പുറം 2502, കോഴിക്കോട് 1406, വയനാട് 420, കണ്ണൂര്‍ 871, കാസര്‍ഗോഡ് 617 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,24,779 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,06,439 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.