ആവശ്യത്തിന് വെന്റിലേറ്ററുകളും ഓക്‌സിജൻ കിടക്കകളുമില്ല; പരാതിയിൽ അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി

court

കൊച്ചി: തിരൂരങ്ങാടി മണ്ഡലത്തിലെ ആശുപത്രികളിൽ ആവശ്യത്തിന് വെന്റിലേറ്ററുകളും ഓക്‌സിജൻ കിടക്കകളുമില്ലെന്ന് പരാതിയിൽ അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി. തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. വിഷയം അതീവ ഗൗരവമുള്ളതെന്ന് കോടതി നിരീക്ഷിച്ചു. ഇന്ന് തന്നെ പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന് എജി കോടതിയെ അറിയിച്ചു.

കോവിഡ്  വാക്‌സിൻ വിതരണത്തിൽ മലപ്പുറം ജില്ലയോട് വിവേചനം കാണിക്കുന്നുവെന്ന് ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. മലപ്പുറം ജില്ലയിൽ എത്രപേർ കോവിഡ്  വാക്‌സിനായി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണക്ക് അടക്കം കോടതിക്ക് കൈമാറാനും നിർദേശം.