ഭരണപരിഷ്കര കമ്മീഷൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന് വാർത്തകൾക്ക് അടിസ്ഥാനമില്ല: ജോസ്.കെ.മാണി

jose

കോട്ടയം: ഭരണപരിഷ്കര കമ്മീഷൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന് വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് കേരള  കോൺഗ്രസ് നേതാവ് ജോസ്.കെ.മാണി. അതിന് സാധ്യതയില്ല. അങ്ങനെ ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനപിന്തുണയുള്ള, സ്വാധീനമുള്ള നേതാക്കൾ യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വരും. അ

വരുടെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും പാർട്ടിയുടെ അതാത് ജില്ലാ കമ്മിറ്റികൾക്ക് ഇത് സംബന്ധിച്ച് നിർദേശം നല്കിതയായും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കൾ പാർട്ടിയിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ മാസം 14 ന് പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു.