മന്ത്രിയെ അവിശ്വസിക്കേണ്ട കാര്യമില്ല; കെ രാധാകൃഷ്ണന്‍ ഉന്നയിച്ച വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്; സ്പീക്കറായിരുന്നപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരുണ്ടായിരുന്നു; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. മന്ത്രിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കെ രാധാകൃഷ്ണന്‍ ഉന്നയിച്ച വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.
സ്പീക്കറായിരുന്നപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരുണ്ടായിരുന്നു. നവോത്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളും, അവരുടെ പിന്‍ഗാമികളുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍. ഇപ്പോള്‍ സംഭവിച്ചത് മന്ത്രിയുടെ മാത്രം പ്രശ്‌നമല്ല, കേരളത്തിന്റെ സംസ്‌കാരത്തിന്റെ പ്രശ്‌നമാണ്. മന്ത്രി രാധാകൃഷ്ണനെ ആക്ഷേപിച്ചത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
Also read :പത്തനംതിട്ടയില്‍ ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു
പയ്യന്നൂരിലെ ക്ഷേത്രച്ചടങ്ങില്‍ പൂജാരി വിളക്ക് കൊളുത്തിയ ശേഷം തനിക്ക് തരാതെ നിലത്ത് വച്ചുവെന്നും അതേ വേദിയില്‍ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ താന്‍ ശക്തമായി പ്രതികരിച്ചുമെന്നുമാണ് മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കോട്ടയത്ത് നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം