നവജാത ശിശുവിനെ കാണാതായ സംഭവം; സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ

baby
 

കോട്ടയം: നവജാത ശിശുവിനെ കാണാതായ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ്ജ് ചെയ്തു. 

അതേസമയം ജാഗ്രത കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഒരു ജീവനക്കാരിയെ സസ്പന്റ് ചെയ്തിരുന്നു. കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും. 

മന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തോമസ് മാത്യു പരിശോധന  നടത്തിയിരുന്നു. സിസിടിവിയടക്കം പരിശോധിച്ച ശേഷമാണ് മെഡിക്കൽ കോളേജിന് സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.