ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം: മാല മാറ്റി വെച്ചതെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്

d

കോട്ടയം: ഏറ്റുമാനൂർ അമ്പലത്തിലെ തിരുവാഭരണത്തിലെ മാല കാണാതായ സംഭവത്തില്‍ മാല മാറ്റി വെച്ചതെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. മാലകളുടെ സ്വർണത്തിൽ വ്യത്യാസമില്ല. ദേവസ്വം വിജിലൻസ് ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകി. 

സ്വർണ്ണംകെട്ടിയ 81 രുദ്രാക്ഷ മുത്തുകളുള്ള മാലയാണ് 2006ൽ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനായ ഭക്തൻ സമർപ്പിച്ചത്. എന്നാൽ നിലവിൽ ദേവസ്വം വിജിലൻസിന്റെ കണക്കെടുപ്പിൽ കണ്ടത് 72 രുദ്രാക്ഷ മുത്തുകളോട് കൂടിയ മാലയാണ്. മാലയുടെ മുത്തുകളിൽ ഉണ്ടായ കുറവ് ദേവസ്വം ബോർഡിനെ യഥാസമയം അറിയിക്കുന്നതിൽ ഏറ്റൂമാനൂരിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായും ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ പരാമർശമുണ്ട്.

അതേസമയം, ക്ഷേത്ര ആഭരണങ്ങളുടെ സമഗ്രമായ കണക്കെടുപ്പ് നടത്തണമെന്ന് ക്ഷേത്രസംരക്ഷണസമിതി ആവശ്യപ്പെട്ടു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് പലതും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ക്ഷേത്രസംരക്ഷണസമിതി പറയുന്നത്. തിരുവാഭരണത്തിലെ മുത്തുകൾ നഷ്ടമായതിലെ ദുരൂഹതകൾ നീക്കണമെന്നും ക്ഷേത്രസംരക്ഷണസമിതി ആവശ്യപ്പെടുന്നു.