തിരുവന്തപുരം നെയ്യാറ്റിന്‍കര പോളിടെക്‌നിക് വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം

google news
ad

chungath new advt

തിരുവനന്തപുരം: തിരുവന്തപുരം നെയ്യാറ്റിന്‍കര പോളിടെക്‌നിക് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമര്‍ദനം. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുകയായിരുന്നു. ഒന്നാം വര്‍ഷ പോളിടെക്നിക് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥി അനൂപിനാണ് മര്‍ദനമേറ്റത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുമ്പഴുതൂരിലാണ് സംഭവം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെങ്കല്‍ സ്വദേശിയായ അനൂപിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ക്ലാസ് മുറിയില്‍ വച്ചായിരുന്നു മര്‍ദനം. സ്വകാര്യ ഭാഗത്തും മര്‍ദനമേറ്റിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥികളായ എബിന്‍, ആദിത്യന്‍, അനന്ദു, കിരണ്‍ കൂടാതെ കണ്ടാല്‍ അറിയുന്ന ഇരുപതോളം പേരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് അനൂപ് പറയുന്നു.

read also അറ്റകുറ്റപ്പണി; സംസ്ഥാനത്ത് 8 ട്രെയിനുകള്‍ റദ്ദാക്കി; നിയന്ത്രണം നാളെയും

സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിക്കള്‍ക്കെതിരെ അനൂപ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ നെയ്യാറ്റിന്‍കര പൊലീസിനെ സമീപിക്കുകയും, പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പൊലീസ് കേസ് എടുക്കുകയും ചെയ്തു. എബിന്‍, ആദിത്യന്‍, അനന്ദു, കിരണ്‍ എന്നിവരെ അന്വേഷണ വിധേയമായി കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags