തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; തീയണക്കാന്‍ ശ്രമം തുടരുന്നു

trivandrum chala market fire


തിരുവനന്തപുരം: തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ശ്രീപത്മനാഭ തിയേറ്ററിന് സമീപം മഹാദേവ് ടോയ്‌സ് സെന്റര്‍ എന്ന് കടയിലാണ് തീപിടുത്തമുണ്ടായത്. കളിപ്പാട്ടങ്ങള്‍ ഹോള്‍സെയിലായി വില്‍ക്കുന്ന കടയാണിത്. അതേസമയം, ഫയര്‍ ഫോഴ്‌സിന്റെ നാല് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടഞ്ഞു കിടന്ന കടയിലാണ് അപകടം നടന്നത്.