തിരുവനന്തപുരം- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

d
തിരുവനന്തപുരം- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി . തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രാവിലെ 6.20 ന് പുറപ്പെടേണ്ട വിമാനമായിരുന്നു. വിമാനം പറന്നുയർന്നതിന് പിന്നാലെ യന്ത്രത്തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ തിരിച്ചിറക്കുകയായിരുന്നു.