തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു

fx
തിരുവനന്തപുരം തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് അതിഥി തൊഴിലാളികൾ  മരിച്ചു.ബം​ഗാൾ സ്വദേശികളായ ജയിംസ് ഒറാൻ(39), ​ഗണേഷ് ഒറാൻ (26) എന്നിവരാണ് മരിച്ചത്. കുളത്തബർ ചിത്തിര ന​ഗറിൽ പാളത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരം കെട്ടിട നിർമാണ തൊഴിലാളികളാണ്

രാത്രി ഫോണിൽ സംസാരിക്കവേ ട്രെയിൻ തട്ടിയതാകാമെന്നാണ് നി​ഗമനം. മൃതദേഹങ്ങൾക്കരികിൽ നിന്ന് മൊബൈൽ ഫോണുകളും ഹെഡ് ഫോണും കണ്ടെടുത്തു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.