കോട്ടയം: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പിറകിൽ ഒളിക്കരുതെന്നും തിരുവഞ്ചൂർ പറഞ്ഞു.
തർക്കങ്ങൾ അതിന്റെ പ്ലാറ്റ്ഫോമിൽ പറഞ്ഞ് തീർക്കണം. ഉമ്മൻചാണ്ടിയെ അവഗണിക്കുന്ന പ്രശ്നമില്ല. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ വേരുള്ള വ്യക്തിയാണ് അദ്ദേഹം ഉമ്മൻചാണ്ടി അറിഞ്ഞാണ് ചെന്നിത്തല പ്രസംഗിച്ചതെന്ന് താൻ വിശ്വസിക്കുന്നില്ല. ഇപ്പോൾ പാർട്ടി ക്ഷീണത്തിലാണ്, അത് മനസിലാക്കി വേണം പ്രതികരണങ്ങൾ. പുതിയ കെ.പി.സി.സി. നേതൃത്വത്തിന് തടസം കൂടാതെ പ്രവർത്തിക്കാനുള്ള അവസരം നൽകണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
Comments