കോഴിക്കോട്: അരിക്കൊമ്പന്റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ എടുത്ത കാര്യങ്ങള്‍ ശരിയെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. ഉള്‍വനത്തിലേക്ക് തുറന്നുവിട്ടാലും ആന ജനവാസമേഖലയിലേക്ക് വരുമെന്ന് തെളിഞ്ഞു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കേരളമായാലും തമിഴ്‌നാടായാലും തുടര്‍നടപടികള്‍ എടുക്കുന്നത്. അരിക്കൊമ്പന്‍ കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും വനം മന്ത്രി.
Read More:മറ്റൊരു വനമേഖലയിലേക്ക് മാറ്റാനൊരുങ്ങി വനംവകുപ്പ്; യാത്രയിൽ തുമ്പികൈ പുറത്തേക്കിട്ട് അരികൊമ്പൻ
‘ഉള്‍വനത്തിലേക്ക് വിട്ടാലും കാട്ടാന പ്രത്യേകിച്ചും അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് തിരിച്ചെത്തുമെന്ന് തെളിഞ്ഞിരിക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാരായാലും കേരള സര്‍ക്കാരായാലും ഈ അനുഭവങ്ങള്‍ അവരുടെ മുമ്പിലുണ്ടാകും. ഇത് ഒരു ശാശ്വത പരിഹാരമല്ല’- വനം മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam