കൊ​ച്ചി ക​പ്പ​ൽ​ശാ​ല ആ​ക്ര​മി​ക്കു​മെ​ന്ന് വീ​ണ്ടും ഭീ​ഷ​ണി സ​ന്ദേ​ശം

FQ

കൊ​ച്ചി: കൊ​ച്ചി ക​പ്പ​ൽ​ശാ​ല ആ​ക്ര​മി​ക്കു​മെ​ന്ന് വീ​ണ്ടും ഭീ​ഷ​ണി സ​ന്ദേ​ശം. ഇ ​മെ​യി​ൽ വ​ഴി​യാ​ണ് സ​ന്ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ട​യാ​യി ര​ണ്ടു ത​വ​ണ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തു​ന്ന​ത്.

ക​പ്പ​ൽ​ശാ​ല​യി​ലെ ഇ​ന്ധ​ന ടാ​ങ്ക് ആ​ക്ര​മി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. ഇ​തോ​ടെ ക​പ്പ​ൽ​ശാ​ല അ​ധി​കൃ​ത​ർ സി​ഐ​എ​സ്എ​ഫി​നെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ പ​രാ​തി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. സംഭവത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.