പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

AS

കൊച്ചി; നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സുനില്‍, ഭാര്യ കൃഷ്‌ണേന്ദു, മകന്‍ ആരവ് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ പ​റ​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ സു​നി​ലി​ന്‍റെ ബ​ന്ധു​വാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. സു​നി​ലി​നെ​യും ഭാ​ര്യ​യേ​യും വീ​ട്ടി​ലെ ര​ണ്ടു മു​റി​ക​ളി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​മ​റി​ഞ്ഞു പോ​ലീ​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ജീ​വ​നൊ​ടു​ക്കാ​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം പൊ​ലീ​സി​നും വ്യ​ക്ത​മ​ല്ല. സാ​മ്പ​ത്തി​ക​മാ​യും കു​ടും​ബ​പ​ര​മാ​യും ഇ​വ​ർ​ക്കു മ​റ്റു പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നാ​ണു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്.അ​ബു​ദാ​ബി​യി​ൽ ലി​ഫ്റ്റ് ടെ​ക്‌​നീ​ഷ്യ​നാ​യി​രു​ന്നു സു​നി​ൽ. ഇ​ൻ​ക്വി​സ്റ്റ് ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.