കാസര്‍ഗോട്: ഉളിയത്തടുക്കയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് വര്‍ഷമായി മാനസിക വൈകല്യമുള്ള പതിമൂന്നുകാരിയെ പ്രതികള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. വിവിധ ഇടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ കൂട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. കഴിഞ്ഞ മാസം 25 നായിരുന്നു സംഭവം.
നിരവധി പേര് പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയതോടെ കാസര്‍ഗോട് വനിത പൊലീസ് സെല്‍ നടത്തിയ അന്വേഷണത്തില്‍ എസ്.പി നഗര്‍ സ്വദേശി സി. അബ്ബാസ് അറസ്റ്റിലായി. പിന്നീട് ഉളിയത്തടുക്ക സ്വദേശികളായ മുഹമ്മദ് ഹനീഫ്, സി.എ അബ്ബാസ്, ഉസ്മാന്, അബൂബക്കര്‍ എന്നിവരും പിടിയിലായി. നാല്‍പ്പത് വയസിന് മുകളില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി.
Comments