ആംബുലൻസ് അപകടത്തിൽ മൂന്ന് പേർ മരിച്ചു

accident

കണ്ണൂർ: ആംബുലൻസ് അപകടത്തിൽ മൂന്ന് പേർ മരിച്ചു. കണ്ണൂർ മുണ്ടയാട് ഇളയാവൂരിൽ പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ആംബുലസ് മരത്തിൽ ഇടിച്ച് കയറുകയായിരുന്നു. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ,റെജീന,ആംബുലൻസ് ഡ്രൈവർ നിതിൻരാജ് എന്നിവരാണ് മരിച്ചത്.

ഒരാളെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദനക്കാംപാറ  സ്വദേശി ബെന്നിയാണ് ചികിത്സയിൽ ഉള്ളത്. അമിതവേഗതയാണ് അപകട കാരണമെന്ന് നിഗമനം.