മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് വിവാഹ സംഘം സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. മൂലമറ്റം വാഗമൺ റോഡിൽ മണപ്പാട്ടിയിലായിരുന്നു അപകടം. പരിക്കേറ്റവരെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉപ്പുതറ ആലടിയിൽ നിന്നും തൃശൂരിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടുക്കി ചപ്പാത്ത് സ്വദേശികളായ ഷാജി, ഉഷ, കോശി എന്നിവരെയാണ് കോലഞ്ചേരി മെഡിക്കല്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
Comments