വിനോദയാത്രക്ക് പോയ മൂന്ന് സ്‌കൂള്‍ കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

school kids died
ഇടുക്കി: വിനോദയാത്രക്ക് പോയ മൂന്ന് സ്‌കൂള്‍ കുട്ടികള്‍ ഇടുക്കി മാങ്കുളം വലിയ പാറകുട്ടി പുഴയില്‍ മുങ്ങിമരിച്ചു. അങ്കമാലി ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ റിചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.