തി​രു​വ​ന​ന്ത​പു​രത്ത് ബൈ​ക്ക് മ​ര​ത്തി​ൽ ഇ​ടി​ച്ച് മൂ​ന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

t
തി​രു​വ​ന​ന്ത​പു​രം: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്  മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. അ​രു​വി​ക്ക​ര വ​ഴ​യി​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍ (16), പേരൂര്‍ക്കട സ്വദേശികളായ ബിനീഷ് (16), മുല്ലപ്പന്‍ (16) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാല് മണിക്കാണ് സംഭവം. 

അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. വഴയില വളവില്‍വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ നിന്ന് തെന്നിമാറി സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കയറി മരത്തില്‍ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു.