തൃശൂരിലും കുരങ്ങ് വസൂരി ആശങ്ക; രോഗ ലക്ഷണങ്ങളുള്ള കുട്ടി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

 monkeypox
 

തൃശൂർ: തൃശൂരിൽ കുരങ്ങുവസൂരി ആശങ്ക. രോഗ ലക്ഷണങ്ങളുള്ള കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. സൗദിയിൽനിന്നെത്തിയ കുന്നംകുളത്തെ കുട്ടിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കുട്ടിയുമായി സമ്പർക്കമുള്ള രണ്ടുപേരും നിരീക്ഷണത്തിലാണ്.

കുട്ടിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ആലപ്പുഴ ലാബില്‍ നിന്ന് എത്തിയാല്‍ മാത്രമേ രോഗ സ്ഥിരീകരണമുണ്ടാകൂ.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് പ്രിന്‍സിപ്പാളിന്‍റെ അധ്യക്ഷതയില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.