പാ​ല​ക്കാ​ട്ട് ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽനിന്നും പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ കണ്ടെത്തി

Tiger cubs found in an unoccupied house in Palakkad
 

പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ വീട്ടിൽ നിന്നും പുലിക്കുട്ടികളെ കണ്ടെത്തി. പൂട്ടിയിട്ട വീട്ടിൽ നിന്നാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങളെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി.  

15 വ​ർ​ഷ​മാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്തി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ മാ​ധ​വ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വീ​ട്. പ്ര​ദേ​ശ​വാ​സി​യാ​യ പൊ​ന്ന​ൻ എ​ന്ന​യാ​ളെ വീ​ട് നോ​ക്കാ​ൻ ഏ​ൽ​പ്പി​ച്ചി​രു​ന്നു. രാ​വി​ലെ പൊ​ന്ന​ൻ എ​ത്തി​യ​പ്പോ​ൾ വീ​ടി​നു​ള്ളി​ൽ ശ​ബ്ദം കേ​ട്ടു. നാ​യ​യാ​ണെ​ന്ന് ക​രു​തി ജ​ന​ലി​ൽ ത​ട്ടി​യ​തോ​ടെ ത​ള്ള​പ്പു​ലി ഇ​റ​ങ്ങി​യോ​ടി​യെ​ന്ന് പൊ​ന്ന​ൻ പ​റ​ഞ്ഞു.

പി​ന്നീ​ട് നാ​ട്ടു​കാ​രെ​യും വ​നം​വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ടി​നു​ള്ളി​ൽ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ത​ള്ള​പ്പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

കു​ഞ്ഞു​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ പു​ലി വീ​ണ്ടും എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തി​നാ​ൽ രാ​ത്രി കൂ​ടൊ​രു​ക്കി പു​ലി​യെ പി​ടി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ. കാമറ ട്രാപ്പ് ഉപയോഗിച്ച് മേഖല നിരീക്ഷിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം രാത്രിയും മേഖലയില്‍ ക്യാമ്പ് ചെയ്യും.