മലമ്പുഴ ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി; രണ്ടു പശുക്കളെ കൊന്നു
Tue, 21 Feb 2023

പാലക്കാട്: മലമ്പുഴ ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. അനക്കം കേട്ട് ടോര്‍ച്ച് അടിച്ചു നോക്കിയപ്പോള്‍ പുലിയെ കണ്ടുവെന്നും വീട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ടു പശുക്കളെ പുലി കടിച്ചു കൊന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം ജനവാസമേഖലയില്‍ പുലി ഇറങ്ങിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.