ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍

eid mubarak


കോഴിക്കോട്: ത്യാഗത്തിന്റേയും സഹനത്തിന്റേയും സന്ദേശം ഉയര്‍ത്തി ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി ഇത്തവണയും വീടുകള്‍ കേന്ദ്രീകരിച്ചാണ് ആഘോഷം.

പ്രവാചകനായ ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. സഹനത്തിന്റേയും ത്യാഗത്തിന്റെയും വിശുദ്ധിയുടെയും പുണ്യദിനം.പ്രവാചകനായ ഇബ്രാഹീം നബിയുടെ ത്യാഗം അനുസ്മരിക്കാന്‍ മൃഗബലി ചടങ്ങും ബലിപെരുന്നാള്‍ ദിനത്തില്‍ വിശേഷമാണ്. അതേസമയം, പള്ളികളില്‍ 40 പേര്‍ക്ക് പ്രവേശനം നല്‍കിയാണ് ഇത്തവണ നമസ്‌കാരം.