കൊല്ലം ബൈപാസിൽ നിന്നും ടോൾ പിരിവ്; കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടികൾ തുടങ്ങി

kollam

കൊല്ലം: കൊല്ലം ബൈപാസിൽ നിന്നും ടോൾ പിരിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടി തുടങ്ങി. നിർമാണം പൂർത്തിയാകാതെയും സർവീസ് റോഡുകൾ പണിയാതെയും ടോൾ പിരിക്കാനുള്ള നീക്കത്തെ തടയുമെന്ന് കൊല്ലം കോർപ്പറേഷനും  നാട്ടുകാരും പറയുന്നു.

സ്ഥലത്ത് ഡിവൈഎഫ്ഐ പ്രതിഷേധിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. 25  മുതൽ 150  രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് ഈടാക്കുന്ന നിരക്ക്. 13  കിലോമീറ്റർ  നീളമുള്ള കൊല്ലം ബൈപാസിൽ നിന്നും ടോൾ പിരിക്കാൻ കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്.

എന്നാൽ പ്രാദേശിക എതിർപ്പ് ശക്തമായതിനെ തുടർന്ന് ആദ്യം പിന്മാറി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തിയ നിർമാണ പദ്ധതിക്ക് 352 കോടി രൂപയാണ് ചെലവായത്. ഇതിൽ 176  കോടി പിരിച്ചെടുക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.