കൊല്ലം ബൈപാസിൽ ടോൾ പിരിവ് നിർത്തിവച്ചു

koll
13  കിലോമീറ്റർ  നീളമുള്ള കൊല്ലം ബൈപാസിൽ കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ടോൾ പിരിക്കാൻ തീരുമാനിച്ചത്.

കൊല്ലം: കൊല്ലം ബൈപാസിൽ ടോൾ പിരിവിനെതിരെ വൻ  പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവർത്തകർ ജീവനക്കാരെ തടഞ്ഞു. പ്രതിഷേധത്തിന് കോൺഗ്രസ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ടോൾ പിരിവ് ആരംഭിച്ചില്ല.

നാല്  വരി  പാതയും സർവീസ് റോഡുകളും പൂർത്തിയാക്കി ടോൾ പിരിച്ചാൽ മതിയെന്ന് നിലപാടിലാണ് നാട്ടുകാർ. നാളെ നാട്ടുകാരും ജനപ്രതിനിധികളും അടക്കം ചർച്ച നടത്തി. 25  മുതൽ 150  രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് ഈടാക്കുന്ന നിരക്ക്. 13  കിലോമീറ്റർ  നീളമുള്ള കൊല്ലം ബൈപാസിൽ കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ടോൾ പിരിക്കാൻ തീരുമാനിച്ചത്.

എന്നാൽ പ്രാദേശികമായി എതിർപ്പ് വന്നതോടെ ഇത് നടന്നില്ല. ടോൾ പിരിക്കുന്നതിന്റെ ചുമതല യുപിയിൽ നിന്നുള്ള ഒരു കമ്പനിയെ ഏല്പിച്ചു. തിങ്കൾ മുതൽ ടോൾ പിരിക്കാനായിരുന്നു  തീരുമാനം. എന്നാൽ പ്രതിഷേധം ഉയരാൻ സാധ്യത ഉള്ളതിനാൽ നീക്കം ഉപേക്ഷിച്ചു.