നാക്കുപിഴ; സുധാകരൻ മാപ്പ് പറഞ്ഞു

sudhkaran
 

വിവാദ പ്രസ്താവനകളില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു . നാക്കുപിഴ ആര്‍ക്കും സംഭവിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കെതിരായി തനിക്ക് പരാതി ലഭിച്ചിട്ടില്ല. യുഡിഎഫ് ഘടകകക്ഷികളുമായി സംസാരിക്കും. ഭാവിയില്‍ ഇത്തരം പ്രസ്താവന ഉണ്ടാകില്ലെന്ന് കെ സുധാകരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.


കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മാപ്പ് പറഞ്ഞതോടെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിച്ചെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. ഘടകകക്ഷികളുടെ ആശങ്ക രമ്യമായി പരിഹരിക്കും. നെഹ്‌റുവിനെക്കുറിച്ചുള്ള കെ സുധാകരന്റെ പരാമര്‍ശമാണ് വിവാദമായത്.