ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്; ഇതുവരെ ചെലവഴിച്ചത് 38.47 ലക്ഷം രൂപ

google news
pinarayi vijayan
 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ന് വീ​ണ്ടും പ​ണം അ​നു​വ​ദി​ച്ച് ടൂ​റി​സം വ​കു​പ്പ്. 3.84 ല​ക്ഷം രൂ​പ​യാ​ണ് മൂ​ന്നാം ഘ​ട്ട പ​രി​പാ​ല​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. ഊ​രാ​ളു​ങ്ക​ലി​നാ​ണ് നീ​ന്ത​ൽ​കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ ചു​മ​ത​ല.

കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 2016 മേ​യ് മു​ത​ൽ ചെ​ല​വ​ഴി​ച്ച​ത് 38.47 ല​ക്ഷം രൂ​പ​യാ​ണ്. മു​ൻ മു​ഖ്യ​മ​ന്ത്രി കെ.​ക​രു​ണാ​ക​ര​ന്‍റെ കാ​ല​ത്ത് ക്ലി​ഫ് ഹൗ​സി​ൽ നി​ർ​മി​ച്ച നീ​ന്ത​ൽ​കു​ളം ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. 2016ൽ ​പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷ​മാ​ണ് കു​ളം ന​വീ​ക​രി​ച്ച​ത്.

ന​വീ​ക​ര​ണ​ത്തി​നാ​യി 18,06,785 രൂ​പ​യും, റൂ​ഫി​ന്‍റെ ട്ര​സ് വ​ർ​ക്കു​ക​ൾ​ക്കും പ്ലാ​ന്‍റ് റൂ​മി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നു​മാ​യി 7,92,433 രൂ​പ​യും വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി 5.93 ല​ക്ഷം​രൂ​പ​യും ചെ​ല​വ​ഴി​ച്ചു.

നിത്യ ചെലവുകൾക്ക് പോലും തുകയില്ലാതെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കെ മന്ത്രി മന്ദിരങ്ങൾ മോടി കൂട്ടുന്നതിനും ഔദ്യോഗിക വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനും തുക ചെലവഴിക്കുന്നത് വലിയ വിവാദമാണ്. നേരത്തെ, ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചതും ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിവാദമായിരുന്നു.  

Tags