മുതിരപ്പുഴയാറില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ചു
Sat, 4 Mar 2023

ഇടുക്കി : മുതിരപ്പുഴയാറില്‍ എല്ലക്കല്ലിന് സമീപം വിനോദസഞ്ചാരി മുങ്ങി മരിച്ചു. ചെന്നൈ സ്വദേശി അബ്ദുള്ള (26) ആണ് മരിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.