കോഴിക്കോട് അ​മ​രാ​ട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

O

കോഴിക്കോട്: കട്ടിപ്പാറ അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ  കണ്ടെത്തി. പൊലീസും ഫയർഫോഴ്സും തിരച്ചിലാണ് വിനോദ സഞ്ചാരികളെ കണ്ടെത്തിയത്.

 ​കോഴിക്കോട് ജോലി ചെയ്യുന്ന കാസർഗോഡ്  സ്വദേശികളായ മുഹമ്മദും, സഹോദരനുമാണ് വഴിയറിയാതെ കാട്ടിൽ അകപ്പെട്ടത്. കാട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡരികിൽ ഒരു ബൈക്കും, സൈക്കിളും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്