ടിപി ചന്ദ്രശേഖരന്റെ മകന് വധഭീഷണി

threatening letter

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ മകന് വധഭീഷണി. ടിപി ചന്ദ്രശേഖരന്റെ മകന്‍ നന്ദുവിനേയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനേയും വധിക്കുമെന്നാണ് ഭീഷണിക്കത്ത്. കെ.കെ.രമയുടെ എം.എല്‍.എ ഓഫീസിലാണ് കത്ത് ലഭിച്ചത്. മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണ് ചന്ദ്രശേഖരനെ കൊല്ലാന്‍ കാരണമെന്നും കത്തില്‍ പറയുന്നുണ്ട്. ടിപിയുടെ മകനെ അധികം വളര്‍ത്തില്ലെന്നും ചാനല്‍ ചര്‍ച്ചയില്‍ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും ഭീഷണിക്കത്തില്‍ പറയുന്നുണ്ട്. ഭീഷണി കത്തിനെ തുടര്‍ന്ന് എന്‍.വേണു എസ്.പിക്ക് പരാതി നല്‍കി. പി ജെ ബോയ്സ് എന്ന പേരിലാണ് ഭീഷണിക്കത്ത്.