ആലപ്പുഴ ദേശീയപാതയിൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു; മണിക്കൂറുകളായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

ആലപ്പുഴ ദേശീയപാതയിൽ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു; വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
 

ആ​ല​പ്പു​ഴ: ആലപ്പുഴ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. തോട്ടപ്പള്ളി സ്പിൽവേയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് ഗതാഗതം സ്തംഭിച്ചത്. രണ്ട് മണിക്കൂറായി ദേശീയ പാതയിൽ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്.

സ്പി​ൽ​വേ​യു​ടെ ഷ​ട്ട​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗ​താ​ഗ​ത സ്തം​ഭ​ന​വും ഉ​ണ്ടാ​യ​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ൽ കി​ട​ക്കു​ക​യാ​ണ്.

ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന മറ്റ് റോഡുകളിലും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. രോഗികളുമായി എത്തിയ ആംബുലൻസും ഗതാഗതക്കുരുക്കിൽ കുടുങ്ങി. ജനം ഇടപെട്ടാണ് ആംബുലൻസുകൾ കടത്തിവിട്ടത്.

കൃത്യമായ മുന്നറിയിപ്പില്ലാതെയാണ് സ്പിൽവേയുടെ അറ്റകുറ്റപ്പണി ആരംഭിച്ചത്. ഈ സമയത്ത് അറ്റകുറ്റപ്പി നടത്തുന്നതിനുള്ള വിശദീകരണം അധികൃതർ നൽകുന്നില്ല. പൊലീസ് സ്ഥലത്തെത്തി ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.