വല്ലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി

google news
Train derailed in Palakkad and no one got injured
 chungath new advt

പാലക്കാട്: വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്.  

വൈകിട്ട് അഞ്ചരയോടെയാണു സംഭവം നടന്നത്. എൻജിൻ പാളത്തിൽനിന്നും തെന്നിമാറുകയായിരുന്നു. ട്രാക്കിൽ നിന്ന പോത്തിനെ ഇടിച്ചതാണു അപകടകാരണമെന്നാണു വിവരം. ആർക്കും പരുക്കില്ല. ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ അപകടവിവരം അറിഞ്ഞത്.  
 

അപകടത്തെ തുടര്‍ന്ന് പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഷൊര്‍ണൂര്‍ – നിലമ്പൂര്‍, നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ റദ്ദാക്കി. രാജ റാണി എക്‌സ്പ്രസ് 2 മണിക്കൂര്‍ കഴിഞ്ഞേ പുറപ്പെടൂ. ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന് റയില്‍വെ അറിയിച്ചു.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു