ഇന്നുമുതൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം

train

തിരുവനന്തപുരം: റെയിൽവേയിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നുമുതൽ ചില മേഖലകളിൽ ട്രെയിനുകൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഗുരുവായൂർ ഇന്റർസിറ്റി, എറണാകുളം-ഗുരുവായൂർ എക്സ് പ്രസ് എന്നിവ ഇന്ന് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 

തിരുവനന്തപുരം ഇന്റർസിറ്റി, ഗുരുവായൂർ – പുനലൂർ എക്സ് പ്രസ് എന്നിവ നാളെ തൃശൂരിൽ നിന്നാകും പുറപ്പെടുക. നാളെ ഗുരുവായൂർ – എറണാകുളം എക്സ് പ്രസ് പുറപ്പെടാൻ അരമണിക്കൂർ വൈകും. നാളെ മുതൽ 30 വരെ തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ് പ്രസ് പിറവം റോഡിനും ഏറ്റുമാനൂരിനുമിടയിൽ അരമണിക്കൂർ വൈകും. 

വെള്ളിയാഴ്ചകളിൽ ശബരി ഒന്നരമണിക്കൂർ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും വൈകും. പരശുറാം എക്സ് പ്രസ് 14,21,28 തീയതികളിൽ 40 മിനിറ്റ് വൈകും. നാളെ എറണാകുളത്തു നിന്നുള്ള പൂനെ എക്സ് പ്രസും 40മിനിറ്റ് വൈകും.