വൈറ്റിലയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ded

കൊച്ചി: എറണാകുളം വൈറ്റിലയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂടത്തായി സ്വദേശി ശ്രീ ധന്യയാണ് മരിച്ചത്. 34  വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീധന്യക്ക് പനിയും ശരീരവേദനയും അനുഭവപെട്ടിരുന്നു.

കോവിഡ്  പരിശോധന ഫലം കാത്തിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ വീട്ടിൽ നിന്ന് ദുർഗന്ധം അനുഭവപെട്ടതിനെത്തുടർന്ന് വീട്ടുടമ അന്വേഷിച്ചപ്പോഴാണ് ശ്രീധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.