ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മ​ർ​ദി​ച്ച സംഭവം; ആ​റ് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

Suspension
 

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി കി​ഴു​ക്കാ​ന​ത്ത് ആ​ദി​വാ​സി യു​വാ​വി​നെ ക​ള്ള​ക്കേ​സ് എ​ടു​ത്ത് മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ആ​റ് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ. കി​ഴു​ക്കാ​നം സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​നി​ൽ കു​മാ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​സി. ലെ​നി​ൻ, എ​ൻ.​ആ​ർ. ഷി​ജി​രാ​ജ്, ഡ്രൈ​വ​ർ ജി​മ്മി ജോ​സ​ഫ്, വാ​ച്ച​ർ​മാ​രാ​യ കെ.​എ​ൻ. മോ​ഹ​ന​ൻ, കെ.​ടി. ജ​യ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. വിജിലൻസ് വിഭാഗത്തിൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. 

ഇടുക്കി കണ്ണംപടി സ്വദേശിയായ സരുൺ സജിയെ കാട്ടിറച്ചി കൈവശംവച്ചുവെന്ന പേരിലാണ് കള്ളക്കേസിൽ കുടുക്കിയത്. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുലിനെ നേരത്തേ വനംവകുപ്പ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സരുൺ സജിക്കെതിരെയെടുത്തത് കള്ളക്കേസാണെന്ന് ഇടുക്കി റേഞ്ച് ഓഫീസർ മുജീബ് റഹ്മാൻ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സരുണിന്റെ മാതാപിതാക്കൾ കഴിഞ്ഞ നാലു ദിവസമായി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നിരാഹര സമരം നടത്തുകയാണ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.