സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും

boat

കൊച്ചി: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. കോവിഡ് പ്രതിസന്ധിക്ക് ഇടയിലുള്ള ട്രോളിംഗ് നിരോധനം തൊഴിലാളികളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രതിസന്ധികാലത്ത് സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് തൊഴിലാളികൾ.

ഇളവുകൾ ലഭിച്ചെങ്കിലും ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയി മടങ്ങി എത്താതിനാൽ പല ബോട്ടുകളും കരയിൽ തന്നെയാണ്. ഓരോ സീസണിലും നാല് ലക്ഷത്തോളം രൂപ മുടക്കിയാണ് ബോട്ട് അറ്റകുറ്റപ്പണി നടത്തുന്നത്. പണമില്ലാത്തതിനാൽ ഇതും നടക്കാൻ സാധ്യതയില്ല.