അമ്പലപ്പുഴയിൽ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു

accident
 ആലപ്പുഴ അമ്പലപ്പുഴയിൽ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെ അമ്പലപ്പുഴ കാക്കാഴം പാലത്തിന് സമീപമാണ് സംഭവം. അപകടസമയത്ത് നല്ല രീതിയിൽ മഴ പെയ്യുന്നുണ്ടായിരുന്നു. ലോറിയിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.