'സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം'; വൈകിട്ട് 5ന് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്

swapna suresh

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നുവെന്ന് സ്വപ്ന സുരേഷ്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഫേസ്ബുക്ക് ലൈവില്‍ ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുമെന്നും സ്വപ്ന വെളിപ്പെടുത്തി. കേസില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സ്വപ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

'സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും'- സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

അതേസമയം, സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.