ബ്രഹ്മപുരം തീപിടിത്തം: എറണാകുളത്ത് നാളെയും സ്‌കൂളുകൾക്ക് അവധി

tuesday is a holiday for students from 1st to 7th class due to brahmapuram incident
 

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​ശേ​ഖ​ര​ണ പ്ലാ​ന്‍റി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൊ​വ്വാ​ഴ്ച സ്കൂ​ളു​ക​ൾ​ക്ക് പ്രാ​ദേ​ശി​ക അ​വ​ധി. ഏ​ഴു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്കാ​ണ് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​പ​ര​മാ​യ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വ​ട​വു​കോ​ട്-​പു​ത്ത​ന്‍​കു​രി​ശ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കി​ഴ​ക്ക​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കു​ന്ന​ത്തു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, തൃ​ക്കാ​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി, തൃ​പ്പൂ​ണി​ത്തു​റ മു​നി​സി​പ്പാ​ലി​റ്റി, മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി, കൊ​ച്ചി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ള്‍, കി​ന്‍റ​ര്‍​ഗാ​ര്‍​ട്ട​ണ്‍, ഡേ ​കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ​യ്ക്കും സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ലെ ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​മാ​ണ് അ​വ​ധി.

അ​തേ​സ​മ​യം പൊ​തു പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ലെ​ന്നും ക​ള​ക്ട​ർ രേ​ണു രാ​ജ് അറിയിച്ചു.