13 പേർക്ക് കയറാവുന്ന ബോട്ടിൽ 40ലേറെ യാത്രക്കാർ; കൊച്ചിയിൽ 2 ബോട്ടുകൾ കസ്‌റ്റഡിയിൽ

കൊച്ചി: അനുവദനീയ പരിധി ലംഘിച്ച് അധികം യാത്രികരുമായി സഞ്ചരിച്ച രണ്ട് ഉല്ലാസ ബോട്ടുകൾ കൊച്ചിയിൽ പിടിയിലായി. മറൈൻ ഡ്രൈവിൽ സർവീസ് നടത്തിയിരുന്ന സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പോലീസ് പിടികൂടിയത്. ബോട്ടുകളിലെ സ്രാങ്കുമാരായ നിഖില്‍, ഗണേഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
13 പേർക്ക് കയറാൻ അനുമതിയുള്ള ബോട്ടുകളാണിവ. എന്നാൽ നാൽപ്പതിലധികംപേരെ വീതമാണ് ബോട്ടുകളിൽ കയറ്റിയിരുന്നത്. പരിശോധനയ്ക്കായി പോലീസ് എത്തുന്നതായി വിവരം ലഭിച്ച സെന്റ് മേരീസ് ബോട്ടിലെ ജീവനക്കാർ സന്ധ്യ എന്ന ബോട്ട് വിളിച്ചുവരുത്തി, യാത്രയ്ക്കിടെ പകുതി സഞ്ചാരികളെ മാറ്റാൻ ശ്രമിച്ചു. ഇതോടെയാണ് രണ്ട് ബോട്ടുകളും പോലീസ് പിടികൂടിയത്.
ഒരാഴ്ച മുൻപാണ് മലപ്പുറം താനൂരിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിച്ചത്.
അതേസമയം, താനൂർ ബോട്ടപകടത്തിന് പിന്നാലെ ബോട്ട് സർവീസ് നിർത്തിവെച്ച് മരട് നഗരസഭ. അറ്റകുറ്റപ്പണികൾക്കായാണ് സർവീസ് നിർത്തിയതെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. എന്നാൽ ഫിറ്റ്‌നസ് ഇല്ലാത്തതിനാലാണ് സർവീസ് നിർത്തി വച്ചതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.