പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ​ക​ൾ​ക്ക് നേ​രെ കാ​ർ പാ​ഞ്ഞു ക​യ​റി ര​ണ്ടു പേ​ര്‍ മ​രി​ച്ചു

E

കൊച്ചി: കിഴക്കമ്പലം പഴങ്ങനാട്  പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു. ഇവരിൽ രണ്ട് പേർ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. 

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​റി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​യാ​യി​രു​ന്ന ഡോ​ക്ട​റും ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു.അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന കാ​റി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.  കാൽനടയാത്രക്കാരായ രണ്ട് പേർ ചികിത്സയിലാണ്. ഇവരുടെ പരിക്ക ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.