സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ

zika

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. നെ​ടു​ങ്കാ​ട് സ്വ​ദേ​ശി​ക്കും (38), ആ​ന​യ​റ സ്വ​ദേ​ശി​നി​ക്കു​മാ​ണ് (52) സി​ക്ക വൈ​റ​സ് രോ​ഗം ബാ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വൈ​റോ​ള​ജി ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 30 പേ​ര്‍​ക്കാ​ണ് സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

10 പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗി​ക​ളാ​യു​ള്ള​ത്. ബാ​ക്കി​യു​ള്ള​വ​ര്‍ നെ​ഗ​റ്റീ​വാ​യി.

അതേസമയം, സംസ്ഥാനത്ത് സിക, ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കാൻ എല്ലാ ജില്ലകളിലും ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ സർക്കാർ നിർദേശം നൽകി. ആരോഗ്യ, റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്ക്കരണവും ശക്തമാക്കും. മൈക്രോ കണ്ടെയ്ൻമെന്റ് ഫലപ്രദമായി നടപ്പാക്കാനും യോഗത്തിൽ നിർദേശമുയർന്നു. വരും ദിവസങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.